വിതുര കേസ്: ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്

കോട്ടയം:വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിന് വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചു. 1,09,000 രൂപ പിഴ നല്‍കാനും കോട്ടയം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്. ഈ തുക പെണ്‍കുട്ടിക്കാണ് നല്‍കേണ്ടത്. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിക്ക് ശുപാര്‍ശയുണ്ട്.

വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റര് ചെയ്ത 24 കേസുകളില് ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി തടവില് പാര്പ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസില് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

ഇതില്‍ ബലാത്സംഗ പ്രേരണാക്കുറ്റം നിലനില്ക്കില്ലെന്നും അതേസമയം, മറ്റു രണ്ട് കുറ്റങ്ങള് തെളിയിക്കാനായെന്നും ഇതി പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളില് കൂടി ഇനി നടപടികള് പൂര്ത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം.

Top