കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. സുരേഷിന്റെ ശിക്ഷ നാളെ പ്രസ്താവിയ്ക്കുമെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ട് പോകല്‍, തടവില്‍ പാര്‍പ്പിയ്ക്കല്‍, വേശ്യാലയം നടത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.
24 കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 1995ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.