ഏഷ്യന്‍ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

ഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 55.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വിത്യ മെഡലുറപ്പിച്ചത്. ബഹറിന്റെ മുജിദത്ത് ഒലുവാക്കെമിക്കാണ് സ്വര്‍ണം. 54.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ മൊ ജിയാദിക്കാണ് വെള്ളി (55.01 സെക്കന്‍ഡ്)

നേരത്തെ പി ടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തിയായിരുന്നു വിത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന റെക്കോഡിന് ഒപ്പമാണ് വിത്യ എത്തിയത്. 1984ല്‍ ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടന്ന ഒളിമ്പിക് ഗെയിംസില്‍ നേരിയ വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ സ്ഥാപിച്ച ദേശിയ റെക്കോര്‍ഡിനൊപ്പമാണ് വിത്യ എത്തിയത്.

ഉഷയുടെ റെക്കോഡ് മറികടക്കാനായില്ല; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: ലോവ്ലിന ഫൈനലില്‍, ഒളിമ്പിക് യോഗ്യത ഉറപ്പാക്കി
വിത്യയുടെ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 63 ആയി ഉയര്‍ന്നു. 13 സ്വര്‍ണം, 24 വെള്ളി, 26 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ മെഡലുകള്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന (150 സ്വര്‍ണം), ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണ കൊറിയ (31 സ്വര്‍ണം) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Top