ഐശ്വര്യ റായിയ്ക്ക് ആശംസയുമായി മുന്‍കാമുകന്‍ വിവേക് ഒബ്‌റോയി

ബോളിവുഡ് താരം അമിതാഭ് ബച്ചനും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ആദ്യം അമിതാഭിനും അഭിഷേക് ബച്ചനുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഐശ്യര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം വന്നത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു.

പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുമായി എത്തിയിരുന്നു. കൂട്ടത്തില്‍ ഐശ്വര്യ റായിയുടെ മുന്‍ കാമുകനും ബോളിവുഡിലെ മുന്‍നിര നടനുമായ വിവേക് ഒബ്രോയിയും ഉണ്ടെന്നുള്ള കാര്യമാണ് വാര്‍ത്തകളില്‍ നിറയുന്നത്.

അമിതാഭ് ബച്ചന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ പ്രായാധിക്യം മൂലം വീട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരില്‍ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിഷേക് പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും അഭിഷേക് പറഞ്ഞു.

മുംബെയിലെ മേയര്‍ പറഞ്ഞത് പ്രകാരം ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഇരുവരും പോസിറ്റീവ് ആയത്.

Top