വിവോ എസ്7 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയിലെത്തും

വിവോ S7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തും. ഈ വര്‍ഷം ആദ്യം പുറത്തിറത്തിറങ്ങിയ വിവോ എസ്6 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായിട്ടാണ് ഈ പുതിയ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുന്നത്.

പുതിയ ടീസര്‍ അനുസരിച്ച് വിവോ S7 5ജി സ്മാര്‍ട്ട്ഫോണ്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. നീളത്തിലുള്ള ഒരു നോച്ചായിരിക്കും ഇതിനായി കമ്പനി ഡിസ്പ്ലെയില്‍ നല്‍കുക. സെല്‍ഫികള്‍ക്കായി 44 എംപി ഓട്ടോഫോക്കസ് സെന്‍സറുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും ടീസര്‍ സ്ഥിരീകരിക്കുന്നു. ഡിവൈസിന് പിന്നില്‍ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും.

ഗ്രേഡിയന്റ് ഡിസൈനിലായിരിക്കും വിവോ S7 5ജി പുറത്തിറങ്ങുക. പിന്നില്‍ 64 എംപി പ്രൈമറി സെന്‍സറായിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ പിന്‍ ക്യാമറയിലെ പ്രൈമറി സെന്‍സര്‍ ഒരു സാംസങ് ജിഡബ്ല്യു 1 സെന്‍സറാണെന്നും ഇതിനൊപ്പം 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സറും 13 എംപി സാംസങ് പോര്‍ട്രെയിറ്റ് സെന്‍സറും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിവോ S7 5ജി ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 5 ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറക്കുക.

ആന്‍ഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് ഫണ്‍ ടച്ച് യുഐയിലായിരിക്കും വിവോ S7 5ജി സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഷേഡുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.

Top