വിവോ വൈ52 5ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

വിവോ വൈ52 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ വേരിയന്റ് മാത്രമേ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളു.

ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന വിവോ വൈ52 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുണ്ട്. ഈ ഡിവൈസില്‍ 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,408 പിക്സല്‍) ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. 4 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള സ്മാര്‍ട്ടഫോണില്‍ സ്റ്റോറേജ് തികയാതെ വരുന്നവര്‍ക്ക് അത് എക്‌സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും വിവോ നല്‍കിയിട്ടുണ്ട്.

വിവോ വൈ52 5ജി സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് പിന്‍ ക്യാമറകളാണ് നല്‍കിയിട്ടുള്ളത്. ഓട്ടോഫോക്കസുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ബോക്കെ ലെന്‍സ് എന്നിവയാണ് ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ ക്യാമറകള്‍. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കിയിട്ടുണ്ട്. ഇത് ഡിസ്‌പ്ലെയിലെ നോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്.

വിവോ വൈ52 5ജി സ്മാര്‍ട്ട്‌ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ചാര്‍ജിങിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ടഫോണില്‍ നല്‍കിയിട്ടുള്ളത്.

Top