കൊച്ചി: വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി11 കേരള വിപണിയില്‍. 6.3 ഇഞ്ച് ഡിസ്‌പ്ലേയും, പുതിയ ഫീച്ചറുകള്‍ അടങ്ങിയ ഡ്യുവല്‍ ക്യാമറയും, മീഡിയാടെക് ഹീലിയോ പി 60 പ്രൊസസറുമാണ് പ്രധാന സവിശേഷതകള്‍. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇസ്റ്റോര്‍, എന്നീ ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും കേരളത്തിലുടനീളമുള്ള റീടെയില്‍ സ്ഥാപനങ്ങള്‍ നിന്നും ലഭ്യമാകും.
സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന്റെ വില 22,990 രൂപയാണ്. 6.3ഇഞ്ച് ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയോട് കൂടിയ വി11ന്റെ സെല്‍ഫി ക്യാമറ 25മെഗാ പിക്‌സലാണ്. 16+5 മെഗാ പിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. അള്‍ട്രാ എച്ച്ഡി, പിപിടി, പ്രൊഫെഷണല്‍, സ്ലോ, ടൈം ലാപ്‌സ് ഫോട്ടോഗ്രാഫി, ക്യാമറ ഫില്‍റ്റര്‍, ലൈവ്, എഐ ബൊക്കെ, എഐ സെല്‍ഫി ലൈറ്റിംഗ്, എഐ ബാക് ലൈറ്റ് എച്ച്ഡിആര്‍, ആര്‍ട്ടിഫിഷ്യല്‍ ലോ ലൈറ്റ് മോഡ്, ജന്‍ഡര്‍ ഡിറ്റക്ഷന്‍ തുടങ്ങിയ നിരവധി ഫോട്ടോഗ്രാഫി ഫീച്ചറുകളും ഫോണിലുണ്ട്.
മീഡിയടെക് ഹീലിയോ പി 60 പ്രോസസ്സര്‍ ശക്തിയേകുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയ ഫണ്‍ ടച്ച് 4.5ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 6 ജിബി റാമും, 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കുവാനും സാധിക്കും. 3315 എംഎഎച്ച് ബാറ്ററിയാണ് വിവോ വി 11ന് ശക്തിപകരുക.
പുറത്തിറക്കലിനോടനുബന്ധിച്ച് കാപ്പിറ്റല്‍ഫസ്റ്റ് ഉപയോക്താക്കള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്കും, എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 2,000 രൂപ കാഷ്ബാക്കും പേടിഎം മാള്‍ ക്യുആര്‍കോഡ് ഉപയോഗിച്ച് ഫോണ്‍വാങ്ങുന്നവര്‍ക്ക് 2,000 രൂപ കാഷ്ബാക്കും ലഭിക്കും.
ആറ് മുതല്‍ എട്ട് മാസം വരെയുള്ള ഫോണുകള്‍ക്ക് ബൈബാക്ക് ഗാരന്റിയും കമ്പനി ഉറപ്പ് നല്‍കുന്നു. ആറ് മാസത്തേക്ക് സൗജന്യമായുള്ള വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലേയ്‌സ്‌മെന്റ് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. വെറും 499 രൂപയ്ക്ക് വോഡഫോണ്‍ ഐഡിയ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെ ഫോണുകള്‍ക്ക് ഡാമേജ് ഇന്‍ഷുറന്‍സ് ലഭിക്കും.