വിവോ വി9 പ്രോ 4 ജിബി റാം വാരിയന്റ് നവംബര്‍ 1ന് അവതരിപ്പിക്കും

വിവോ വി9 പ്രോ 4 ജിബി റാം വാരിയന്റ് നവംബര്‍ 1ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 6 ജിബി വാരിയന്റ് നേരത്തെ വിവോ അവതരിപ്പിച്ചിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാണ്. വിവോ വി9 പ്രോയ്ക്ക് 15,900 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വില വരുന്നത്. 6 ജിബി റാം വാരിയന്റിന് 19,990 രൂപയാണ് വില. ഓഫര്‍ പ്രകാരം 17,990 രൂപയുമാണ് വില വരുന്നത്. ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 4 ജിബി വാരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി ഫുള്‍ വ്യൂ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷനുമുണ്ട്. 660 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,260 എംഎഎച്ചാണ് ബാറ്ററി. 356 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിന്റെ പുറകുവശത്തായി ഉണ്ട്. 13 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.

Top