വിവോ എക്‌സ് 50 സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ എക്‌സ് 50 സീരീസിലുള്ള ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് ആണിത്. വിവോയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയും ട്വിറ്റര്‍ പേജിലൂടെയുമാണ് ഇവന്റ് സംപ്രേഷണം ചെയ്യുന്നത്

ചൈനയില്‍ ഇവ നേരത്തെ അവതരിപ്പിച്ചിരുന്നു. വിവോ എക്സ്50 8ജിബി റാം/ 128 ജിബി സ്റ്റോറേജ് വാരിയന്റിന് 37,000 രൂപയും 8ജിബി റാം/ 256 ജിബി വാരിയന്റിന് 41,000 രൂപയുമാണ് വില വരുന്നത.് വിവോ എക്സ്50 പ്രോയ്ക്ക് 45,500 രൂപയും 8ജിബി റാം/ 128 ജിബി സ്റ്റോറേജ് വാരിയന്റിന് 49,500 രൂപയുമാണ് വില.

വിവോ എക്സ്50 6.56 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് റെസല്യൂഷനില്‍ 2376×1080 പിക്സലിലാണ് പ്രവര്‍ത്തിക്കുന്നത്. 765ജി ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4200mah ആണ് ബാറ്ററി. ക്വാഡ് കാമറയാണ് ഫോണിന്റെ പുറകു വശത്ത് സജ്ജീകരിച്ചിരിക്കുന്നത്

എച്ച്ഡി 10 പ്ലസ് സപ്പോര്‍ട്ട് ചെയ്യുന്ന 6.56 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് വിവോ എക്സ്50 പ്രോയ്ക്ക് ഉള്ളത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 765ജി പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജാണ് ഉള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത്. 4315 mah ആണ് ബാറ്ററി. ജിംബല്‍ ക്യാമറ സിസ്റ്റമാണ് എക്സ്50 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Top