വിവോ വൈ71 സ്മാര്‍ട്‌ഫോണിന്റെ പുതിയ പതിപ്പ് വരുന്നു. വിവോ വൈ71 ഐ സ്മാര്‍ട്‌ഫോണില്‍ ക്വാല്‍കോം ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ട് ജിബി റാം ശേഷിയുള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ടാവും. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇതില്‍ ഉപയോഗിക്കാനാവും.
ആറ് ഇഞ്ചിന്റെ ഫുള്‍ വ്യു എച്ച് ഡി പ്ലസ് റസലൂഷന്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3360 എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. വിവോ വൈ71 ല്‍ 13 മെഗാപിക്‌സലിന്റെ ക്യാമറയ്ക്ക് പകരം എട്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് വൈ71ഐ ഫോണിലുള്ളത്. അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.
ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച് ഓഎസ് 4.0 ആണ് വൈ71 ഐ യില്‍ ഉപയോഗിച്ചിട്ടുള്ളത്. ഡ്യുവല്‍ സിംകാര്‍ഡ് സൗകര്യമുള്ള ഫോണില്‍ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, 4ജി എല്‍ടിഇ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട്.
വിവോ വൈ71 ല്‍ ഉണ്ടായിരുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറും വൈ71 ഐയില്‍ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം പുതിയ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ആപ്പ് ക്ലോണ്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ പോലുള്ള സോഫ്റ്റ് വെയര്‍ ഫീച്ചറുകളും ഫോണിനുണ്ട്. സ്വര്‍ണം, മാറ്റ് ബ്ലാക്ക്, നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 8990 രൂപയാണ് ഫോണിന്റെ വില.