ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോ തങ്ങളുടെ പുതിയ മോഡല്‍ വിവോ Y81 അവതരിപ്പിച്ചു. വിയറ്റ്‌നാമിലാണ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ വിവോ Y83യുടെ സമാന ഡിസൈനാണ് വിവോ Y81ന്.
19:9 ആസ്‌പെക്ട് റേഷ്യോയിലെ ഏറ്റവും വലിയ HD ഡിസ്‌പ്ലേയും ഫേസ് ഡിറ്റക്ഷനും കൂടാതെ 3260എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഈ ഫോണിന്റെ വില VDN 4,4990,000 അതായത് ഇന്ത്യന്‍ വില ഏകദേശം 14,900 രൂപയോളം വരും.
6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, 720×1520 പിക്‌സല്‍ റസൊല്യൂഷന്‍, 19:9 ആസ്‌പെക്ട് റേഷ്യോ, ഒക്ടാകോര്‍ മീഡിയാടെക് MT6762 SoC പ്രോസസര്‍, 3ജിബി റാം, 13എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്, 3260എംഎഎച്ച് ബാറ്ററി, 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത് 5.0, വൈഫൈ 802.11, ജിപിഎസ്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയവയാണ് വിവോ Y81ന്റെ മറ്റു സവിശേഷതകള്‍.