ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ, പുതിയ സ്മാര്‍ട്‌ഫോണ്‍ വൈ 83 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 19:9 അനുപാതത്തിലുള്ള 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്‌ഫോണിന് 14,990 രൂപയാണ് വില. കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.
വിവോ വൈ 83 യില്‍ 13 മെഗാപിക്‌സല്‍ എച്ച്ഡി റിയര്‍ ക്യാമറയാണുള്ളത്. എല്‍ഇഡി ഫ്‌ലാഷ് സൗകര്യമുണ്ടാവും. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ. മീഡിയാ ടെക് ഹീലിയോ പി22 ഒക്ടാകോര്‍ പ്രൊസസറില്‍ 4 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. ഫോണിലുള്ള സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചറും ഫോണിന്റെ പ്രധാന സവിശേഷതയാണ്.
ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ അധിഷ്ടിതമായ ഫുള്‍ടച്ച് ഓഎസ് 4.0 ആണുള്ളത്. 3260 mAh ന്റേതാണ് ബാറ്ററി. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിലുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വിവോയുടെ ഓണ്‍ലൈന്‍ ഷോപ്പിങ് ചാനലിലും ഫോണ്‍ ലഭ്യമാവും.