സഹതടവുകാരന്റെ മകന്റെ ചികിത്സയ്ക്ക് സഹായഹസ്തവുമായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍

തൃശൂര്‍: സഹതടവുകാരന്‍െ മകന്റെ ചികിത്സയ്ക്ക് സഹായഹസ്തവുമായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പിരിച്ച് നല്‍കിയത്.

പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീപര്യന്തം ശിക്ഷയുഭവിക്കുന്ന ഇടുക്കി ചെറുതോണി സ്വദേശി തോമസിന്റെ മകന് ചികിത്സയ്ക്കായി വലിയ തുക വേണ്ടിവരും.നിര്‍ധന കുടുംബമായ ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് ശസ്ത്രക്രിയക്കായി സഹതടവുകാര്‍ പണം പിരിച്ചത്.

ദിവസക്കൂലിയായ 55 രൂപ കൂട്ടി വെച്ചാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ഇവര്‍ തോമസിന് കൈമാറിയത്. ജയില്‍ ദിനാഘോഷ പരിപാടികളുടെ സമാപന ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ തുക തോമസിന് കൈമാറി.

Top