കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. വിഴിഞ്ഞം കരാറിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിഎജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും, ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.
വിഴിഞ്ഞം കരാര്‍ പരിശോധിക്കുന്നതിന് സിഎജിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കരാര്‍ പരിശോധിക്കുവാന്‍ സിഎജിക്ക് ഭരണഘടന അധികാരം നല്‍കിയിട്ടുണ്ടെന്നം സര്‍ക്കാര്‍ വിശദീകരിച്ചു. കരാര്‍ സംബന്ധിച്ചുള്ള പരിശോധനയ്ക്ക് സിഎജിയുടെ അധികാരത്തെക്കുറിച്ചാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നത്.