തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉറങ്ങി കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഭാര്യ ലൂർദ് മേരി പൊലീസ് കസ്റ്റഡിയിലാണ്.

കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.

Top