തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തില്‍ പാറയ്ക്കു പകരം സ്റ്റീല്‍ ഉപയോഗിക്കാന്‍ ധാരണ.
തുറമുഖ വകുപ്പും സംസ്ഥാന സര്‍ക്കാരുമായും അദാനി ഗ്രൂപ്പ് ഇക്കാര്യം ചര്‍ച്ച ചെയ്തു. നിര്‍മാണത്തിനുള്ള കരിങ്കല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
മൂന്ന് കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ 600 മീറ്ററോളം നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഭാഗം സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഒരു കമ്പനിയ്ക്ക് കരാര്‍ നല്‍കിയെന്നും സൂചനയുണ്ട്.പുതിയ നിര്‍മാണരീതിയിലാണെങ്കില്‍ കരിങ്കല്‍ക്വാറി വ്യാപാരികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവരും.