കൊച്ചി: വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് സിഎജി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറില്‍ സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും.
ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി എ ജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ പോലും മുന്‍ സംസ്ഥാന സര്‍ക്കാരിനൊ തുറമുഖ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു..
അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന രാജ്യത്തെ ഒന്‍പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. നാലുവര്‍ഷമാണ് നിര്‍മാണ കാലാവധിയായി പറഞ്ഞിരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉറപ്പുതന്നാല്‍ ആയിരം ദിവസം കൊണ്ട് തുറമുഖം നിര്‍മിക്കാമെന്ന വാഗ്ദാനവും അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നു.
നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.