കല്ലുകള്‍ ശേഖരിച്ചുനല്‍കി വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ സമിതിയുടെ സമരം

Vizhinjam

തിരുവനന്തപുരം : കരിങ്കല്‍ ക്ഷാമത്തെത്തുടര്‍ന്ന് വിഴിഞ്ഞം പദ്ധതി നിലച്ചുപോകാതിരിക്കാന്‍ കല്ലുകള്‍ ശേഖരിച്ചുനല്‍കികൊണ്ട് വ്യത്യസ്തമായൊരു സമരം നടത്തി വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ സമിതി. പദ്ധതി നിലക്കാതിരിക്കാന്‍ മറ്റിടങ്ങളില്‍ നിന്ന് കല്ലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

കൈയൊന്നിന് ഒരു കല്ലുമായി വിഴിഞ്ഞത്തേക്ക്. . എന്നാണ് മദര്‍പോര്‍ട്ട് ആക്ഷന്‍ സമിതിയുടെ മുദ്രാവാക്യം. ചാലക്കുടി തൊട്ട് സിംഗപ്പൂര്‍, ലോസ് ആഞ്ചല്‍സ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരെ കല്ലുകള്‍ ശേഖരിച്ചെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Top