വിഴിഞ്ഞത്ത് കടുത്ത പ്രതിസന്ധി; അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി. അദാനിയോട് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ രംഗത്ത്. 19 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. നിശ്ചിതസമയത്ത് 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കാത്തിനാണ് നഷ്ടപരിഹാരം. ഒരു ദിവസം 12 ലക്ഷം എന്ന കരാര്‍ വ്യവസ്ഥ അനുസരിച്ചാണ് നടപടി.

അതേസമയം നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിക്കുകയാണ് അദാനി. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. 16 മാസം കൂടി കിട്ടിയേ തീരൂ എന്നും അദാനി അറിയിച്ചു.

Top