കേ​ര​ള​ത്തി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ല, വി എസ്സിനെ തള്ളി മു​ഖ്യ​മ​ന്ത്രി

pinarayi vijayan

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പ​ദ്ധ​തി ക​രാ​റി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ർ​ത്ത് പൈ​ലിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​എ​ജി റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ​ദ്ധ​തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ ക​ത്ത് ത​ള്ളി​യാ​ണ് പി​ണ​റാ​യി​യു​ടെ പ്ര​ഖ്യാ​പ​നം.

Top