vizhinjam project

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വലിയ തുറ സ്വദേശിയായ ആന്റോ ഏലിയാസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണലില്‍ നടന്ന കേസില്‍ കക്ഷിയായിരുന്നു ആന്റോ ഏലിയാസ്.

തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. അതിനാല്‍ തന്റെ വാദം പൂര്‍ണമായും കേള്‍ക്കുന്നത് വരെ തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Top