vizhinjam-vs achuthananthan

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ അന്വേഷണം വേണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്നും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ തുറമുഖമന്ത്രി കെ.ബാബുവും ചേര്‍ന്ന് വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതി നല്‍കിയെന്നും വിഎസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ വിഎസ് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്.

Top