പാലാരിവട്ടം അഴിമതി : മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന് ടിഒ സൂരജ്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ആരോപണം.

കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കരാറുകാരന് നല്‍കി. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് ആരോപിച്ചു.

തിങ്കളാഴ്ചയാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

ടി.ഒ സൂരജിന് പുറമേ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‌കോയുടെ മുൻ എംഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

Top