അനൂപ് മേനോന്‍ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ വലിയ വിജയം നേടിയ ഒന്നായിരുന്നു ബ്യൂട്ടിഫുള്‍. ചിത്രത്തിന്റെ രണ്ടാഭാഗം പ്രഖ്യാപിച്ചു.’ബ്യൂട്ടിഫുള്‍ 2′ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. വി. കെ. പി – അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷന്‍സും എസ് സിനിമാസ് കമ്പനിയുമാണ്. മേഘ്‌ന രാജ് നായികയായ ചിത്രത്തിലെ രതീഷ് വേഗ സംഗീതം പകര്‍ന്ന ഗാനങ്ങളും ഹിറ്റുകളായിരുന്നു.ഇപ്പോഴിതാ നീണ്ട 12 വര്‍ഷങ്ങള്‍ക്കിപ്പുറം ബ്യൂട്ടിഫുളിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു.
അനൂപ് മേനോനും വി കെ പ്രകാശും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാവുമെന്ന് ഇന്നലെ അറിയിപ്പ് എത്തിയിരുന്നു. ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണമെന്നും അറിയിച്ചിരുന്നു. അത് ബ്യൂട്ടിഫുളിന്റെ രണ്ടാംഭാഗമാണ് എന്നത് സിനിമാപ്രേമികള്‍ക്ക് സര്‍പ്രൈസ് ആണ്. ബ്യൂട്ടിഫുള്‍- 2 എന്ന് തന്നെയാണ് ചിത്രത്തിന്റെ പേരായി അനൌണ്‍സ്മെന്റ് പോസ്റ്ററില്‍ ഉള്ളത്.
സാങ്കേതിക രംഗങ്ങളില്‍ ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തിലെ പ്രവര്‍ത്തകര്‍ തന്നെ ഉള്‍പ്പെടുന്ന ചിത്രത്തില്‍ പക്ഷേ ജയസൂര്യ ഉണ്ടാവില്ല! പകരം മറ്റൊരാള്‍ ആയിരിക്കും. എന്നാല്‍ അത് ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പുതിയ കഥയ്ക്കും തിരക്കഥയ്ക്കും ചേരുന്ന ഒരു നടന്‍ നായകനായി എത്തുമെന്നാണ് അനൌണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അനൂപ് മേനോന്‍ അറിയിച്ചിരിക്കുന്നത്. കാനഡയിലെ വാന്‍കൂവറിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിഗ് മഹേഷ് നാരായണന്‍ ആയിരിക്കും. രതീഷ് വേഗ തന്നെയായിരിക്കും സംഗീത സംവിധാനം.