റഷ്യ എന്നും കേരളത്തിനൊപ്പം; പ്രളയത്തില്‍ അനുശോചനം അറിയിച്ച് വ്‌ളാദിമിര്‍ പുടിന്‍

കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പുടിന്‍ ഇതു സംബന്ധിച്ച് കത്തയച്ചു.

‘കേരളത്തിലെ വെള്ളപ്പൊക്കത്തിലുണ്ടായ മനുഷ്യനാശത്തിനും മറ്റു നാശനഷ്ടങ്ങളിലും എന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനാവട്ടെ എന്നാശംസിക്കുന്നു’ എന്നായിരുന്നു പുടിന്റെ വാക്കുകള്‍.

let

പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളത്തിന് പ്രഖ്യാപിച്ചത്.

Top