VM RADHAKRISHNAN’S STATEMENT ABOUT BAR SCANDAL

കോട്ടയം : ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റാന്‍ ചില ബാറുടമകള്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് വ്യവസായി വിഎം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.

ബാര്‍ അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ രജിസ്ട്രാര്‍ മുന്‍പാകെയുളള പരാതിയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം സംബന്ധിച്ച് ഒരു വിഭാഗം ബാറുടമകള്‍ രജിസ്ട്രാര്‍ക്ക് തെളിവുകളും കൈമാറി.

ലീഗല്‍ ഫണ്ടെന്ന പേരില്‍ പിരിച്ച പണം കോഴയായി കൈമാറിയെന്നും വി.എം രാധാകൃഷ്ണന്‍ ആരോപിച്ചു. ഓരോ ബാറുടമകളുടെയും കൈയ്യില്‍ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചത്.

ഈ തുകയാണ് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാന്‍ ഉപയോഗിച്ചത്. പിരിച്ച പണം ദുരുപയോഗിച്ചത് കൂടാതെ അസോസിയേഷനിലെ ചിലര്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും രാധകൃഷ്ണന്‍ പറഞ്ഞു.

അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ മൊഴി നല്‍കി.

ബാര്‍ കോഴക്കേസില്‍ കഴിഞ്ഞദിവസം വിജിലന്‍സ് പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Top