vm sudheeran against cpim and rss

vm sudheeran

തിരുവനന്തപുരം: പരസ്പരം ആക്രമണം നടത്തി നാടിനെ കലാപഭൂമിയാക്കുന്ന സി.പി.ഐ.എമ്മും, ആര്‍.എസ്.എസും ആയുധം താഴെവെക്കാന്‍ തയ്യാറാവണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

അക്രമത്തിന് ആഹ്വാനം ചെയ്യുന്നതില്‍ നിന്ന് നേതൃത്വം പിന്‍വാങ്ങണമെന്നും അക്രമത്തില്‍ നിന്ന് പിന്‍മാറാന്‍ അണികളെ ഉപദേശിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

പരസ്പരം കുറ്റപ്പെടുത്തി നാടിനെ കലാപഭൂമിയാക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കണം. കൊലപാതകം, കുറ്റകൃത്യം, രാഷ്ട്രീയ സംഘട്ടനം എന്നിവ തടയുന്നതില്‍ പോലീസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസില്‍ ആഭ്യന്തര വകുപ്പിനുള്ള അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാനാവുന്നില്ലെന്ന് ഇതിനിടെ പിണറായി തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയാന്‍ ഇനി വൈകരുതെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top