തിരുവനന്തപുരം: ധര്‍മ്മടത്ത് ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍.
കൊലപാതകത്തില്‍ ബന്ധമില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും സി.പി.എം. ഇതു തന്നെയാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തില്‍ സി.പി.എമ്മിനു ബന്ധമുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.