മദ്യശാലകള്‍ തുറന്നു കൊടുത്ത് എങ്ങനെയാണ് മദ്യവര്‍ജ്ജനമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ഇടതുമുന്നണിയുടെ മദ്യനയത്തില്‍ പ്രതിഷേധവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. മദ്യശാലകള്‍ തുറന്നു കൊടുത്ത് എങ്ങനെയാണ് മദ്യവര്‍ജ്ജനമെന്ന ലക്ഷ്യം നടപ്പിലാക്കുകയെന്ന് സുധീരന്‍ പ്രതികരിച്ചു.

കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കേരളം ആസ്വദിക്കാനാണ്. കള്ള് കുടിക്കാനല്ല. ബാറുകള്‍ അടച്ചിട്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ യാതൊരു വിധത്തിലുള്ള കുറവും വരുത്തിയിട്ടില്ല. ബാറുകള്‍ തുറക്കാനുള്ള തീരുമാനം കേരളത്തിനെ ആപത്കരമായ ഘട്ടത്തിലേക്കെത്തിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top