ഇടുക്കി: എംഎം മണി അദ്ദേഹത്തിന്റെ തന്നെ പ്രസ്താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്.
ഒരാള്‍ക്കുപോലും മണി രാജിവെയ്ക്കേണ്ട എന്ന് പറയാനാവില്ല. സ്ത്രീയെന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് എംഎം മണി പറയുന്നത്. പൊമ്പിളൈ എന്നാല്‍ സ്ത്രീയെന്നല്ലേ അര്‍ത്ഥമെന്ന് അദ്ദേഹം ചോദിച്ചു.
കൂടാതെ പൊമ്പിളൈ ഒരുമൈ എന്ന സ്ത്രീ കൂട്ടായ്മയെ അടച്ചാക്ഷേപിക്കുന്നത് സ്ത്രീ വിരുദ്ധതയല്ലേയെന്നും അത് സ്ത്രീകളെ അപമാനിക്കലല്ലേയെന്നും സുധീരന് ആരാഞ്ഞു.