തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ക്കെതിരേയുള്ള മന്ത്രി എം.എം. മണിയുടെ പരാമര്‍ശം ജനങ്ങള്‍ക്കും മന്ത്രിസഭയ്ക്കും അപമാനകരമെന്ന് വി.എം. സുധീരന്‍.
മൂന്നാറിലെ കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് മന്ത്രി ഈ വെപ്രാളം കാണിക്കുന്നത്. മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ മതചിഹ്നങ്ങള്‍ എല്ലാംതന്നെ പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതു നീക്കാന്‍ ശ്രമിക്കുന്ന സബ് കളക്ടറെ ഊളന്‍പാറയ്ക്കു വിടണമെന്നുമായിരുന്നു മണിയുടെ വിവാദ പരാമര്‍ശം