പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് മോദി വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് വി എം സുധീരന്‍

sudheeran

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

Top