തിരുവനന്തപുരം: വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സർക്കാർ റദ്ദാക്കിയത് ഉചിതമായി.
ദുർബലമായ വാദമുഖങ്ങൾ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിൻവാങ്ങലിന് മുഖ്യമന്ത്രി നിർബന്ധിതനായത്.
ജനാഭിപ്രായത്തിന് വഴങ്ങി തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതിൽ സർക്കാരിനൊരു പാഠമാകേണ്ടതാണ്.
ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തിൽ നിന്നും പിന്തിരിയാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണം.