‘ഇനിയെങ്കിലും ഈ കൊലവെറിയൊന്ന് നിര്‍ത്തിക്കൂടേ?’; രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതികരിച്ച് സുധീരന്‍

vm sudheeran

കൊച്ചി: കണ്ണൂരിലെയും മാഹിയിലെയും രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതികരിച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇനിയെങ്കിലും ഈ കൊലവെറിയൊന്ന് നിര്‍ത്തിക്കൂടെയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരന്‍ പ്രതികരണമറിയിച്ചത്.

ആളെ കൊല്ലാന്‍ അണികളെ പ്രേരിപ്പിക്കുന്ന ബിജെപി-സിപിഐഎം നേതൃത്വങ്ങള്‍ നാടിന് ശാപമാണെന്നും സുധീരന്‍ കുറിച്ചു. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം-സുധീരന്‍ പറഞ്ഞു.

Top