തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കു വേണ്ടി കോണ്‍ഗ്രസ് എംപി വിവേക് തന്‍ഹ ഹാജരാകുന്നത് യുഡിഎഫിന് അപമാനകരമെന്ന് വി.എം സുധീരന്‍.
തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകാതിരിക്കാനുള്ള ഔചിത്യം വിവേക് തന്‍ഹയ്ക്ക് കാണിക്കാമായിരുന്നെന്നും സുധീരന്‍ തുറന്നടിച്ചു.
അതേസമയം, അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ വിവേക് തന്‍ഖയ്ക്ക് നെരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
തന്‍ഹ ഹൈക്കോടതിയിലേക്ക് പുറപ്പെടാനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായ നീക്കം.
എന്നാല്‍, ശക്തമായ പ്രതിഷേധങ്ങള്‍ വകവെക്കാതെ തന്‍ഖ ഹൈക്കോടതിയിലെത്തി.