vm sudheeran on budget leak

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ധനമന്ത്രി തോമസ് ഐസക് ബലിയാടാക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

ബജറ്റ് ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ധനമന്തിക്കാണ്. തൊടുന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

Top