തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പില്‍ താഴേതട്ടിലേക്ക് ഗ്രൂപ്പിസം പടര്‍ത്തരുതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്.
91ലേത് പോലെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തരുത്. അതിന്റെ മുറിവ് ഇതുവരെ മാറിയിട്ടില്ലെന്നും സുധീരന് വ്യക്തമാക്കി. കെ പി സിസി സംയുക്ത നേതൃയോഗത്തിലാണ് സുധീരന്റെ അഭിപ്രായ പ്രകടനം.
കെ പി സി സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.