തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താനുള്ള തീരുമാനം പാര്‍ട്ടി നയത്തിന് ചേര്‍ന്നതല്ലെന്ന് കെപിസിസി പ്രസഡന്റ് വി.എം. സുധീരന്‍. കായല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാരിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും സുധീരന്‍ പറഞ്ഞു. ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിക്കണമെന്ന് കെപിസിസി തിങ്കളാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
മെത്രാന്‍കായല്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ അറിയാതെ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വരുമെന്നാണ് വിവരം.