കോഴിക്കോട്: മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.
മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി മന്ത്രിമാര്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.
മാത്രമല്ല, മാലിന്യവും തെരുവുനായ ശല്യവുമാണ് ടൂറിസത്തിന് വെല്ലുവിളിയാകുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
മദ്യവിരുദ്ധ ഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.