തിരുവനന്തപുരം: മദ്യലോബികളുമായി തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം നടത്തിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് മദ്യനയം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.
അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുകാര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ വ്യക്തിയില്‍ നിന്നാണ് ഇപ്പോള്‍ നിയമോപദേശം നേടിയിരിക്കന്നതെന്നും ഇതില്‍ വിശ്വാസ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലയെ തകര്‍ത്തുവെന്നത് വ്യാജപ്രചരണം മാത്രമാണ്.
ദേശീയസംസ്ഥാന പാതകളില്‍ മദ്യവില്‍പ്പനയ്ക്കു സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം ചില്ലറ വില്‍പ്പന ശാലകള്‍ക്ക് മാത്രമാണ് ബാധകമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു സുധീരന്‍.