തിരുവനന്തപുരം: യുഡിഎഫ് ബന്ധം വിച്ഛേദിച്ച കേരളാ കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വീണ്ടും രംഗത്ത്.
മുന്നണി വിടാന്‍ ഇപ്പോഴെടുത്ത തീരുമാനം പിന്നീട് അവര്‍ക്ക് തന്നെ തിരുത്തേണ്ടി വരുമെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
കെ എം മാണിയേയും കേരളാ കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. മുന്നണി വിടാന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് കേരളാ കോണ്‍ഗ്രസിന് പിന്നീട് മനസിലാകും.
കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് ഉള്ളത്. മുന്നണിയില്‍ വല്യേട്ടന്‍ചെറിയേട്ടന്‍ മനോഭാവം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷികളെ സംരക്ഷിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും സുധീരന്‍ വ്യക്തമാക്കി.