തിരുവനന്തപുരം :തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ യഥാര്‍ഥ വസ്തുതകള്‍ ബോധിപ്പിക്കാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.
അക്രമകാരികളായ നായ്ക്കളുടെ വിഹാരരംഗമായി കേരളം മാറിയിരിക്കുന്നു. നായ്ക്കളുടെ കടിയേറ്റ് മരണമടഞ്ഞ പുല്ലുവിളയിലെ ശീലുവമ്മ ഉള്‍പ്പടെയുള്ളവരുടെയും അപായകരമായ രീതിയില്‍ പരുക്കുപറ്റി ചികില്‍സയില്‍ കഴിയുന്നവരുടെയും യാതൊരു വിവരവും സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.
ജനജീവിതത്തിന് തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന വന്‍ഭീഷണിയും കേരളീയ സമൂഹത്തില്‍ ഏല്‍പ്പിച്ച വന്‍ ആഘാതവും സുപ്രീംകോടതിയില്‍ ബോധിപ്പിക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണ്.
അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന മന്ത്രി ജലീലിന്റെ പ്രഖ്യാപനത്തെക്കുറിച്ചും മൗനം പാലിച്ചിരിക്കുകയാണ്.കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന അതിഗുരുതരമായ സാഹചര്യം മറച്ചുവച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നടപടി വലിയ ജനവഞ്ചനയാണ്.
ഇനിയെങ്കിലും കേരളത്തിലെ യഥാര്‍ഥ സ്ഥിതി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. നായ്ക്കളുടെ ആക്രമണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന അനുകൂല തീരുമാനം കോടതിയില്‍നിന്ന് ഉണ്ടാകുന്നതിന് ആവശ്യമായ നിലയില്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.