vm sudheeran -statement – after-kpcc-committee

vm sudheeran

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ അഭിവാജ്യഘടകമാണ്. ഹൈക്കമാന്റുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നതില്‍ സംശയമില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചചെയ്ത് പരിഹരിക്കും. ഉമ്മന്‍ചാണ്ടി പ്രതിഷേധിച്ചിട്ടില്ല, ഇന്ന് അസൗകര്യം അറിയിച്ചിരുന്നതായും സുധീരന്‍ അറിയിച്ചു.

ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്നും അതിനായി ഫെബ്രുവരി ഒന്നുമുതല്‍ ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

Top