vm sudheeran’s statement

കൊച്ചി: കേരളത്തിലെ പൊലീസ് കാടത്ത ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

കേരളത്തില്‍ ഇപ്പോഴും ലോക്കപ്പ് മരണങ്ങള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് കേരളത്തിലെ ലോക്കപ്പുകളില്‍ നടക്കുന്നത്.

ലോക്കപ്പ് മര്‍ദ്ദനം അനുവദിക്കില്ലന്നു പറഞ്ഞ് അധികാരത്തില്‍ വന്ന മുഖമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോഴാണ് ഈ സ്ഥിതിയെന്നും അദ്ദേഹം ആരോപിച്ചു.

പോലീസിന്റെ മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ ഇടക്കൊച്ചി സ്വദേശി സുരേഷിനെ ഇഎസ്‌ഐ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി സെക്രട്ടറി അബ്ദുള്‍ മത്തലിബ്, സി.എന്‍.പ്രസന്നകുമാര്‍, പി.ആര്‍.രാജു, ഹെന്റ്‌റി ഓസ്റ്റിന്‍, ജോഷി പള്ളന്‍, കൗണ്‍സിലര്‍ ദീപക് ജോയി എന്നിവരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.

Top