തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മും ബി.ജെ.പി.യും നിര്‍മ്മിച്ച് ഒളിപ്പിച്ചുവച്ചിരിക്കുന്ന ബോംബുശേഖരം കണ്ടെത്തുന്നതിലും ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കുന്നതിലും പൊലീസ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.
ഇപ്പോഴും കണ്ണൂരില്‍ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ബോംബ് നിര്‍മ്മിക്കുന്നതായി കൃത്യവിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഫലപ്രദമായ രീതിയില്‍ വ്യാപക തെരച്ചില്‍ നടത്താനോ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ പൊലീസിന് കഴിയുന്നില്ല.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് പൊലീസ് സമ്പൂര്‍ണ്ണമായി അടിപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇനിയെങ്കിലും സമാധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കുന്നതിനും നിയവാഴ്ച ഉറപ്പുവരുത്താനും മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.