VM SUDHEERAN’S STATEMENT AAGAINST PINARAY

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും അതു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും തികഞ്ഞ പരാജയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ഹൈക്കോടതിയില്‍ ഉണ്ടായ വിഷയങ്ങള്‍ പരിഹരിക്കാന്‍ സമയോചിതമായി ഇടപെടാഞ്ഞത് സംഭവത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ നടപടിയുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

Top