തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് അധികാര ഭ്രാന്താണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
നിരാഹാര പന്തലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗം നടത്തിയത് കരുതിക്കൂട്ടിയാണെന്നും, മുഖ്യമന്ത്രിക്ക് സര്‍ സി.പിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരന്‍ വിമര്‍ശിച്ചു.
യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.സെക്രട്ടേറിയറ്റ് റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കളെ വിരട്ടുംപോലെ കോണ്‍ഗ്രസിനെ വിരട്ടേണ്ടെന്നും സ്വാശ്രയ പ്രശ്‌നത്തില്‍ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു .