തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ കോടതിയുടെ ഭാഗത്ത് നിന്നുംവന്ന നിര്‍ണ്ണായകമായ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതിരുന്നത് സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്ത് നിന്നും വന്ന ഗുരുതരമായ വീഴ്ചയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍.
സുപ്രധാനമായ ഈ കേസ് നടത്തിപ്പിലെ മാപ്പ് അര്‍ഹിക്കാത്ത പാളിച്ചയാണിതെന്നും സുധീരന്‍ പറഞ്ഞു.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനും കേസ് കുറ്റമറ്റ രീതിയില്‍ നടത്താനും നടപടി ഉണ്ടാകണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഗോവിന്ദച്ചാമിക്ക് ഉറപ്പുവരുത്തേണ്ടത് സ്ത്രീ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തികഞ്ഞ ജാഗ്രത ഉണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.