രാജ്യത്തെ പ്രമുഖ സെല്ലുലാറായ ഐഡിയയുമായുള്ള ലയന പൂര്‍ത്തീകരണത്തിനു മുന്‍പായി കൊമേഷ്യല്‍ ടീമിന്റെ ഘടനയില്‍ മാറ്റം വരുത്താനായി ഒരുങ്ങുകയാണ് വോഡഫോണ്‍ ഇന്ത്യ.
ടീമിന്റെ ഘടനയ്ക്കു പുറമേ റിപ്പോര്‍ട്ടിങ് സ്ട്രക്ചറിനും മാറ്റം വരുത്താനുള്ള തയ്യാറെടുപ്പും കമ്പനി നടത്തുന്നുണ്ട്.
രാജ്യത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ വോഡാഫോണിന്റെ മുന്‍ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ സന്ദീപ് കത്താരിയ സ്ഥാപനം വിട്ടതിനു ശേഷം പുതിയൊരാളെ ഇതുവരെ നിയമിച്ചിട്ടില്ല. അതിനു പകരമായി ചില ടീം അംഗങ്ങളോട് ബലേഷ് ശര്‍മ്മയുടെ ഓപ്പറേറ്റിങ് ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ടുകള്‍ അറിയിക്കാനാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ വിപണിയില്‍ ഉണ്ടായ കടുത്ത മത്സരമാണ് ഇരു കമ്പനികളെയും ലയനത്തിന് വഴിയൊരുക്കിയത്.
പുതിയ കമ്പനിയില്‍ വോഡഫോണിനും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമായിരിക്കും.
ഏകദേശം എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കുന്നതിനു ധാരണയായത്.
ലയനം പൂര്‍ണമാകുന്നതോടെ ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 42 ശതമാനം പുതിയ സംയുക്ത കമ്പനിക്കാകും.