പ്രളയബാധിത മേഖലകളില്‍ സഹായഹസ്തവുമായി വോഡഫോണും ഐഡിയയും. പ്രളയ ബാധിത പ്രദേശങ്ങളിലകപ്പെട്ട ഉപയോക്താക്കളെ സഹായിക്കാന്‍ ടോക് ടൈമും, ഡാറ്റയും, ഹെല്‍പ് ലൈനുമാണ് ഐഡിയയും വോഡഫോണും നല്‍കുന്നത്. 10 രൂപയുടെ ടോക് ടൈമും ഒരു ജിബി ഡാറ്റയുമാണ് അടിയന്തര ആവശ്യങ്ങള്‍ക്കായി വോഡഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് ലഭിക്കാന്‍ വോഡഫോണ്‍ ഉപയോക്താക്കള്‍ *130# എന്ന ഡയല്‍ ചെയ്യുക. ഐഡിയ ഉപയോക്താക്കള്‍ *150*150# എന്ന് ഡയല്‍ ചെയ്യുക. അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി 1948 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ സൗകര്യവും വോഡഫോണ്‍ – ഐഡിയ ഒരുക്കിയിട്ടുണ്ട്.